‘സുവിശേഷപ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് മതസ്വാതന്ത്ര്യത്തിന് ഭീഷണി’

ലക്‌സംബര്‍ഗ്: എല്ലാ സുവിശേഷപ്രസംഗങ്ങളുടെയും വിവര്‍ത്തനം ഡച്ച് ഭാഷയില്‍ വേണമെന്ന ഗവണ്‍മെന്റിന്റെ തീരുമാനം മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് കര്‍ദിനാള്‍ ജീന്‍ ക്ലൗഡ് ഹോള്‍റിച്ച.്. കമ്മീഷന്‍ ഓഫ് ദ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റാണ് ഇദ്ദേഹം. ആരാധനകളോട് അനുബന്്ധിച്ചുള്ള സന്ദേശങ്ങള്‍ ഡാനീഷിലോ അല്ലെങ്കില്‍ പ്രാപ്യമായ മറ്റ് ഭാഷകളിലോ വേണമെന്ന ആവശ്യത്തെ നിരാകരിച്ചുകൊണ്ടാണ് കര്‍ദിനാള്‍ ഇപ്രകാരം പറഞ്ഞത്. ഇത്തരമൊരു ബില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് കത്തോലിക്കാ സഭ ആശങ്കാകുലമാണെന്നും അദ്ദേഹം പറഞ്ഞു.

5.8 മില്യന്‍ ജനസംഖ്യയുള്ള ഡെന്മാര്‍ക്കില്‍ 1.3 ശതമാനം മാത്രമാണ് കത്തോലിക്കര്‍. ലൂഥറന്‍ വിശ്വാസമാണ് നിലവിലുള്ളത്. രാജ്യത്തുള്ള കത്തോലിക്കരില്‍ ഭൂരിപക്ഷഴും ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഡെന്മാര്‍ക്ക് പാര്‍ലമെന്റ് ഫെബ്രുവരിയില്‍ ഈ ബില്ലിനെ സംബന്ധിച്ച് ഡിബേറ്റ് നടത്തുമെന്നാണ് കരുതുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.