സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് വചനപീഠം നല്കി ചിക്കാഗോ ഇടവക, ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ വൈദികന്‍

ചിക്കാഗോ: ചിക്കാഗോ കത്തോലിക്കാ ഇടവകയില്‍ ജൂണ്‍ 19 ന് അര്‍പ്പിച്ച ദിവ്യബലിയില്‍ വചനപീഠം പങ്കുവച്ചത് സ്വവര്‍ഗ്ഗദമ്പതികള്‍. ഫാ.ജോ റോക്കാസാല്‍വ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍വചനഭാഗമെത്തിയപ്പോള്‍ രണ്ടു പുരുഷന്മാരെ പരിചയപ്പെടുത്തുകയും തുടര്‍ന്ന് അവര്‍ പിതൃദിനവുമായി ബന്ധപ്പെട്ട് സുവിശേഷവിചിന്തനം പങ്കുവയ്ക്കുകയുമായിരുന്നു.

എന്നാല്‍ കാനോന്‍ലോ അനുസരിച്ച് അല്മായര്‍ക്ക് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ വചനസന്ദേശം നല്കാന്‍ അനുവാദമില്ല. അഭിഷിക്തര്‍ക്കും ഡീക്കന്മാര്‍ക്കും മെത്രാന്മാര്‍ക്കുമാണ് ഇതിനുള്ള അനുവാദം സഭ നല്കിയിരിക്കുന്നത്.ഇതിന് വിരുദ്ധമായാണ് രണ്ടുപുരുഷന്മാര്‍ക്ക് അതും സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് വചനപീഠം നല്കിയത്. ഫാ.ജോയുടെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി വിശ്വാസികള്‍ രംഗത്ത് വന്നിട്ടുണ്ട്.

ചരിത്രപരമായി പ്രധാനപ്പെട്ട ദേവാലയമാണ് ഓള്‍ഡ് സെന്റ് പാട്രിക്. ഈ ദേവാലയത്തിലാണ് ഇത്തരത്തിലുള്ള നടപടി അരങ്ങേറിയിരിക്കുന്നത്. സ്വവര്‍ഗ്ഗലൈംഗികതയെയും സ്വവര്‍ഗ്ഗബന്ധങ്ങളെയും സഭയെന്നും നിരുത്സാഹപ്പെടുത്തുകയും അപലപിക്കുകയുമാണ് ചെയ്യുന്നത്.സ്വഭാവിക നിയമത്തിന് വിരുദ്ധമായിട്ടാണ് ഇതിനെ സഭകാണുന്നത്.

എന്നാല്‍ എല്‍ജിബിറ്റി സമൂഹാംഗങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനംസഭ പുലര്‍ത്തുന്നുമുണ്ട്. പ്രവൃത്തിയെയാണ് വ്യക്തികളെയല്ല സഭ തള്ളിക്കളയുന്നതെന്ന്ചുരുക്കം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.