“സ്വവര്‍ഗ്ഗ വിവാഹം ആശീര്‍വദിച്ചത് ദൈവനിന്ദാപരവും അധാര്‍മ്മികവുമായ പ്രവൃത്തി”

മെക്‌സിക്കോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിച്ച ജര്‍മന്‍ വൈദികരില്‍ ഒരു വിഭാഗത്തിന്റെ പ്രവൃത്തി അങ്ങേയറ്റം ദൈവനിന്ദാപരവും അധാര്‍മ്മികവുമായ പ്രവൃത്തിയാണെന്ന് മെക്‌സിക്കോ അതിരൂപതയിലെ കാനന്‍ നിയമപണ്ഡിതന്‍ ഫാ. ഹ്യൂഗോ വഌഡെമര്‍. അഹങ്കാരം നിറഞ്ഞ പ്രവൃത്തിയാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇത് പാപ്പയ്‌ക്കോ വിശ്വാസതിരുസംഘത്തിനോ എതിരെയുള്ള പ്രവൃത്തിയല്ല മറിച്ച് ദൈവനിന്ദയാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ലവ് വിന്‍സ് എന്ന പേരിട്ട് സ്വവര്‍ഗ്ഗപ്രണയികളെ വിവാഹത്തിലൂടെ ആശീര്‍വദിച്ചത് മെയ് 10 നായിരുന്നു. രാജ്യത്തെ വിവിധങ്ങളായ 100 ലൊക്കേഷനുകളിലായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നിരവധി മെത്രാന്മാരുടെയും വൈദികരുടെയും പിന്തുണയോടെയായിരുന്നു വിവാഹം ആശീര്‍വദിക്കപ്പെട്ടത്.”



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.