“ജപമാല സാവധാനം ധ്യാനിച്ചു ചൊല്ലണം”


ജപമാല എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ആരെങ്കിലും ചോദിച്ചാല്‍ നമുക്കുടനെ മറുപടിയുണ്ട്. ഓ അതിന് ഇത്ര പഠിക്കാനുണ്ടോ ഞാനെന്നും ചൊല്ലുന്നതല്ലേ?

അതിപരിചയം കൊണ്ട് ചില ബഹുമാനങ്ങളും ആദരവുകളും കുറഞ്ഞുപോകും എന്ന് പറയാറുളളതുപോലെ നിത്യവും ചൊല്ലുന്നതുകൊണ്ട് ജപമാലയോടുളള ഭക്തിയും സ്‌നേഹവും നമ്മില്‍ പലര്‍ക്കും കുറഞ്ഞുപോയിട്ടുമുണ്ട്. സന്ധ്യാപ്രാര്‍ത്ഥനകളിലെ ജപമാല പ്രാര്‍ത്ഥനയെക്കുറിച്ച് തന്നെ ആലോചിച്ചാല്‍ മതി. എത്ര വേഗത്തിലും അലക്ഷ്യമായും അശ്രദ്ധയോടുംകൂടിയാണ് നാം അത് ചൊല്ലിത്തീര്‍ക്കുന്നത്.! പലവിചാരങ്ങള്‍ കൊണ്ടുപോകാറുണ്ട് നമ്മുടെ പ്രാര്‍ത്ഥനകളെയെല്ലാം.

എന്നാല്‍ ജപമാല എങ്ങനെ ചൊല്ലണം എന്ന് ക്രിസ്തു വ്യക്തമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ചില സ്വകാര്യ വെളിപാടുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. വസുറ റുഡാന് നല്കിയ വെളിപാടില്‍, ജപമാല എങ്ങനെ ചൊല്ലണം എന്നതിനെക്കുറിച്ച് ക്രിസ്തു പറഞ്ഞിരിക്കുന്ന കാര്യം ഇതാണ്.

സാവധാനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മറ്റുള്ളവരെയും പഠിപ്പിക്കുക. വേഗം ചൊല്ലിത്തീര്‍ത്തിട്ട് ഒരു പ്രയോജനവും ഇല്ല. ഓരോ പ്രാര്‍ത്ഥനയും ഹൃദയത്തില്‍ നിന്ന് വരണം. എന്താണ് ചൊല്ലുന്നതെന്ന് നീ അറിയണം. ഓരോന്നും സാവധാനം ധ്യാനിച്ചു ചൊല്ലുക.

അതുകൊണ്ട് ഇനിമുതല്‍ ജപമാല ചൊല്ലുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക. നമുക്ക് സാവധാനം ധ്യാനിച്ച് ജപമാലയുടെ ഓരോ രഹസ്യങ്ങളിലൂടെയും കടന്നുപോകാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.