ഉത്ഥാനത്തിന് ശേഷം ഈശോ എത്ര തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നറിയാമോ?

മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ട യേശു പല തവണ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒറ്റ ദിവസം കൊണ്ടല്ല ഇതൊക്കെയും സംഭവിച്ചത്.ഉത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ഇടയിലുള്ള ദിവസങ്ങളിലാണ് യേശു ശിഷ്യന്മാര്‍ക്ക് ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പത്തുതവണയെങ്കിലും യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി വിശുദ്ധ ബൈബിളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

മേരി മഗ്ദലിനാണ് ആദ്യത്തെ പ്രത്യക്ഷപ്പെടല്‍. മറ്റ് സ്ത്രീകള്‍ക്കും യേശു പ്രത്യക്ഷപ്പെടുന്നതായി മത്തായി 28:8-10 വ്യക്തമാക്കുന്നു. എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാര്‍ക്കും യേശു പ്രത്യക്ഷപ്പെടുന്നു. പത്രോസിന് ആദ്യമായി പ്രത്യക്ഷപ്പെടുന്നു. തോമാശ്ലീഹ ഒഴികെയുള്ള അപ്പസ്‌തോലന്മാര്‍ക്ക്് പ്രത്യക്ഷപ്പെടുന്നു. തോമാശ്ലീഹായുള്‍പ്പെടെയുള്ള അപ്പസ്‌തോലര്‍ക്ക്പ്രത്യക്ഷപ്പെടുന്നു. തിബേരിയൂസ് തീരത്ത് ഏഴു അപ്പസ്‌തോലന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നു. അയ്യായിരത്തോളം ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നു( 1 കോറി 15:6) സെന്റ് ജെയിംസിനും മറ്റ് അപ്പസ്‌തോലന്മാര്‍ക്കും പ്രത്യക്ഷപ്പെടുന്നു.( 1 കോറി 15:7) സ്വര്‍ഗ്ഗാരോഹണത്തിന് മൂമ്പായിരുന്നു അവസാനത്തെപ്രത്യക്ഷപ്പെടല്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.