‘അയാം ജീസസ് ക്രൈസ്റ്റ്’ പുതിയ നിയമത്തെ ആസ്പദമാക്കി വീഡിയോ ഗെയിം വരുന്നൂ

യേശുക്രിസ്തുവിന്റെ ജീവിതകഥ പറയുന്ന വീഡിയോ ഗെയിം അടുത്തവര്‍ഷം ആരംഭത്തില്‍ പുറത്തിറങ്ങും. അയാം ജീസസ് ക്രൈസ്റ്റ് എന്നാണ് ഗെയിമിന്റെ പേര്.

ഡിസംബര്‍ ആറിന് ഇതിന്റെ ട്രെയിലര്‍ യൂട്യൂബ് റീലിസ് നടന്നു. പോളണ്ടിലെ ഗെയിം ഡെവലപ്പര്‍ പ്ലേ വേയ് ആണ് റീലീസ് ചെയ്തിരിക്കുന്നത്. പുതിയ നിയമം ആസ്പദമാക്കിയുള്ള റിയലിസ്റ്റിക് ഗെയിം ആണ് ഇത് എന്ന് സ്രഷ്ടാക്കള്‍ വ്യക്തമാക്കുന്നു. മരുഭൂമിയിലെ പരീക്ഷണം, സാത്താനെ പുറത്താക്കുന്നത്, രോഗികളെ സൗഖ്യപ്പെടുത്തുന്നത്, കടലിനെ ശാന്തമാക്കുന്നത് എന്നിങ്ങനെയുള്ള വിവിധ ബൈബിള്‍സംഭവങ്ങള്‍ ഇതിലുണ്ട്.

രണ്ടു ദിവസം കൊണ്ട് നാലുലക്ഷത്തിലധികം ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. സമ്മിശ്രപ്രതികരണമാണ് ട്രെയിലര്‍ ഉളവാക്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.