ജൂലൈ 31 ന് ഈശോസഭ ഈശോയുടെ തിരുഹൃദയത്തിനുള്ള സമര്‍പ്പണം പുതുക്കുന്നു

സ്‌പെയ്ന്‍: വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ച ഈശോസഭ, ഇഗ്നേഷ്യന്‍വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 31ന് തങ്ങളുടെ സമൂഹത്തെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്നു.ജൂലൈ 31 നാണ് ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാള്‍. 1521 മെയ് 20 നായിരുന്നു ഇഗ്നേഷ്യസിന്റെ ജീവിതത്തിലെ മഹത്തായ സംഭവം അരങ്ങേറിയത്. പാംമ്പലോന യുദ്ധത്തില്‍ മുറിവേറ്റ് അദ്ദേഹം രോഗകിടക്കയിലായതും തുടര്‍ന്ന് മാനസാന്തരത്തിലേക്ക് കടന്നുവന്നതും അന്നായിരുന്നു. മാനസാന്തരത്തിന്റെ ഈ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കഴിഞ്ഞവര്‍ഷം മെയ് 20 ന് സ്‌പെയ്‌നില്‍ ഇഗ്നേഷ്യന്‍ ഇയറിന് തുടക്കം കുറിച്ചത്.

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് ഈശോസഭയുടെ ചരിത്രത്തില്‍ പ്രധാന സ്ഥാനമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട് അതിന്. തിരുഹൃദയഭക്തി പ്രചരിപ്പിച്ച വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ ആത്മീയ പിതാവായിരുന്ന വിശുദ്ധ ക്ലൗഡ ല കൊളംബിയെറെ ഈശോസഭ വൈദികനായിരുന്നു.

1872 ജനുവരി ഒന്നിനാണ് ഈശോസഭ ആദ്യമായി ഈശോയുടെ തിരുഹൃദയസമര്‍പ്പണം നടത്തിയത്. പിന്നീട് 1972 ജൂണ്‍ 9 നും നടത്തി. ഇപ്പോഴിതാ വീണ്ടും ജൂലൈ 31 ന് ഈശോസഭ ആ സമര്‍പ്പണം പുതുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.