അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ അകലെ നിന്ന് ആശീര്‍വദിക്കലുമായി ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍

വത്തിക്കാന്‍ സിറ്റി: അമലോത്ഭവതിരുനാള്‍ ദിനത്തില്‍ റോമിലെ പ്രധാനഭാഗത്തുകൂടി കടന്നുപോകുന്ന വ്യക്തികളെയും കുടുംബങ്ങളെയും അകലെ നിന്ന് ആശീര്‍വദിക്കുമെന്നും അവിടെ തങ്ങളുടെ സാന്നിധ്യമുണ്ടായിരിക്കുമെന്നും കണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍ അറിയിച്ചു.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മരിയരൂപത്തിന് മുമ്പിലുള്ള കൂടിച്ചേരല്‍ ഒഴിവാക്കണമെന്നും സമീപത്തു കൂടി കടന്നുപോകുന്ന എല്ലാവരെയും ആശീര്‍വദിക്കുമെന്നും ഫ്രാന്‍സിസ്‌ക്കന്‍ വൈദികന്‍ ആഞ്ചെലോ സ്‌റ്റോയിയോ അറിയിച്ചു. റോമിന്റെ കേന്ദ്രഭാഗത്ത് പ്രശസ്തമായ സ്പാനീഷ് സ്റ്റെപ്‌സിന്റെ സമീപത്തായിട്ടാണ് അമലോത്ഭവമാതാവിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ മരിയരൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കാനായി എത്തില്ലെന്ന് നേരത്തെ വത്തിക്കാന്‍ അറിയിച്ചിരുന്നു.

66 വര്‍ഷം പഴക്കത്തെ പതിവാണ് ഇതോടെ ഭേദിക്കപ്പെടുന്നത്. ഇറ്റലിയില്‍ അമലോത്ഭവതിരുനാള്‍ ദേശീയ അവധി ദിനമാണ്. വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തുന്നതും മാര്‍പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കുന്നതും റോമാക്കാരുടെ പതിവാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.