ക്രിസ്തുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് ക്രിസ്തുവിന്റെ പ്രബോധനമനുസരിച്ച് ജീവിക്കേണ്ടവരാണ് ക്രിസ്ത്യാനികള്‍: ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്


കോയമ്പത്തൂര്‍: ക്രിസ്തുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് ക്രിസ്തുവിന്റെ പ്രബോധനമനുസരിച്ച് ജീവിക്കേണ്ടവരാണ് ക്രിസ്ത്യാനികളെന്ന് രാമനാഥപൂരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്. ഓശാനഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

യേശുവന്നത് ലോകത്തിന്റെ രാജാവായല്ല മറിച്ച് ഹൃദയത്തിന്റെ രാജാവായിട്ടാണ്. തന്നോട് ശത്രുതയുള്ള ജറുസലേമിലേക്കുളള യേശുവിന്റെ യാത്ര തന്നെ അവിടുന്ന് പ്രകടിപ്പിച്ച ധൈര്യത്തിന്റെ ഉദാഹരണമാണ്. ക്രിസ്തീയ തനിമ കണ്ടെത്താനുള്ള ദിവസങ്ങളാണ് വിശുദ്ധ വാരത്തിലെ ഓരോ ദിവസങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രൂപതയിലെ ദേവാലയങ്ങളിലൊന്നിലും വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുക്കര്‍മ്മങ്ങള്‍ നടന്നിരുന്നില്ല.

ബിഷപ്പിന്റെ ദിവ്യബലി ലൈവ് ആയി യുട്യൂബിലൂടെ സംപ്രേഷണം ചെയ്യുകയായിരുന്നു. ഈസ്റ്റര്‍ ഉള്‍പ്പടെയുളള വിശുദ്ധവാരത്തിലെ എല്ലാ തിരുക്കര്‍മ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.