കുരിശിന്നരികില്‍ മാതാവിനോടൊപ്പം നില്ക്കാമോ? അനുഗ്രഹം നേടാം

പരിശുദ്ധ മറിയത്തെ നാം സ്‌നേഹിക്കുന്നവരാണ്. പക്ഷേ മറിയത്തെ നാം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ മറിയത്തിന്റെ മാതൃകയനുസരിച്ച് ക്ലേശങ്ങള്‍സഹിക്കണം എന്നാണ് മരിയാനുകരണം നമ്മോട് പറയുന്നത്.

നിന്റെ അമ്മയായ മറിയത്തെ നീ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നെങ്കില്‍ ക്ലേശങ്ങളുടെ മധ്യത്തില്‍ അവളുടെ സംരക്ഷണം നീ ആഗ്രഹിക്കുന്നെങ്കില്‍ കുരിശിന്നരികില്‍ അവളൊടൊന്നിച്ചു നില്ക്കുക. ഇതാണ് മരിയാനുകരണം പറയുന്നത്. അമ്മയുടെ വ്യാകുലങ്ങളിലും മകന്റെ പീഡകളിലും മുഴുഹൃദയത്തോടെ പങ്കുകൊള്ളുക.

എന്നാല്‍ മരണസമയത്ത് അവള്‍ നിന്റെ അരികിലുണ്ടായിരിക്കും. ഈശോ അനുഭവിച്ച പീഡകളെ പ്രതി മാതാവ് ചിന്തിയ കണ്ണുനീരിനെക്കുറിച്ച് നിരന്തരം ഭക്തിപൂര്‍വ്വം ധ്യാനി്ക്കുന്നവര്‍ക്ക് ദൈവകാരുണ്യത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കാവുന്നതാണ്.വിശിഷ്യ ഈശോയുടെയും മറിയത്തിന്റെയും പ്രത്യേക വാത്സല്യത്തിന്നവര്‍ പാത്രീഭൂതരാകുകയും ചെയ്യും.

ഈശോയോടും മറിയത്തോടുമുളള സവിശേഷമായ സ്‌നേഹം നിമിത്തം അവരോടൊന്നിച്ചു കുരിശിന്‍ചുവട്ടില്‍ നില്ക്കാന്‍ നമുക്ക് ശ്രമിക്കാം. അതുവഴി ആത്മാവിലും ശരീരത്തിലും നമുക്ക് ദൈവികാനന്ദവും ആശ്വാസവും സമാധാനവും കൈവരിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.