പരിശുദ്ധ അമ്മയുമായി കത്തോലിക്കര്‍ ആത്മബന്ധം സ്ഥാപിക്കാനുള്ള കാരണങ്ങള്‍


പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ ഒരിക്കലും മറിയത്തിന് വേണ്ടത്ര സ്ഥാനം കൊടുക്കുന്നില്ല. എന്നാല്‍ കത്തോലിക്കര്‍ക്ക് മാതാവിനെ അവഗണിക്കാന്‍ കഴിയുകയില്ല. കാരണം കത്തോലിക്കരുടെ ആത്മീയജീവിതത്തില്‍ മറിയത്തിന് സമുന്നതമായ സ്ഥാനമുണ്ട്.

കത്തോലിക്കര്‍ ഒരിക്കലും മറിയത്തെ ആരാധിക്കുന്നില്ല. എന്നാല്‍ മറിയത്തെ വണങ്ങുന്നുണ്ട്, അത് ഈശോയുടെ അമ്മ എന്ന പേരിലാണ്. അമ്മയിലൂടെയാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ടാണ് അമ്മയെ നാം വണങ്ങുന്നതും വണങ്ങേണ്ടതും.

ഈശോയോക്ക് ഒരിക്കലും തന്റെ അമ്മയോട് അസൂയയില്ല. ചന്ദ്രന്റെ വെളിച്ചത്തില്‍ സൂര്യന്‍ ഒരിക്കലും ഇരുണ്ടുപോകുന്നില്ല എന്ന് പോപ്പ് പോള്‍ ആറാമന്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു.

മറിയം ഒരു സൃഷ്ടിയാണ്, ഒരിക്കലും സ്രഷ്ടാവല്ല. മറിയം നമ്മുടെ ആത്മീയ മാതാവാണ് അന്ന് കുരിശിന്‍ചുവട്ടില്‍ വച്ച് ഈശോ മറിയത്തെ നമുക്ക് നല്കിയതാണ്. മനുഷ്യവംശത്തോളം മറിയത്തിന്റെ റോള്‍ വലുതാണ്.

നല്ല ഒരു അമ്മയെന്ന നിലയില്‍ അവള്‍ തന്റെ മക്കള്‍ക്ക് വേണ്ടി നല്ലതു മാത്രെേമചെയ്യുന്നുള്ളൂ. ഫലത്തില്‍ നിന്നാണല്ലോ വൃക്ഷത്തെ അറിയുന്നത്. മാതാവിന്റെ അത്ഭുതകരമായ മാധ്യസ്ഥ ശക്തിയെക്കുറിച്ച് നിരവധി പ്രശസ്തര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. മറിയത്തില്‍ ആര്‍ക്കും ഒരു കുറവും ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇങ്ങനെ നിരവധിയായ കാരണങ്ങള്‍ കൊണ്ട് ഓരോ കത്തോലിക്കനും മറിയവുമായി അഭേദ്യമായ ബന്ധം സ്ഥാപിച്ചിരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.