വിശ്വാസജീവിതത്തില്‍ പ്രാര്‍ത്ഥന പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ട്?

പ്രാര്‍ത്ഥിക്കുന്നവരും പ്രാര്‍ത്ഥനയെ സ്‌നേഹിക്കുന്നവരുമാണ് നാം. പക്ഷേ എന്തിനാണ് അല്ലെങ്കില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടോ. പ്രാര്‍ത്ഥനയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ തെളിച്ചം നല്കും.

പ്രാര്‍ത്ഥനയും ക്രൈസ്തവജീവിതവും അവിഭാജ്യങ്ങളാണ്. കാരണം ഇവ രണ്ടും ഒരേ സ്‌നേഹത്തെയും സ്‌നേഹത്തില്‍ നിന്ന് പുറപ്പെടുന്ന ഒരേ ത്യാഗത്തെയും സംബന്ധിക്കുന്നതാണ് എന്നാണ് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പറയുന്നത്.

പ്രാര്‍ത്ഥന ഒരു നിര്‍ണ്ണായക ആവശ്യമാണ്. ഇതിന്റെ വിപരീത പ്രസ്താവന ഒട്ടുംകുറയാത്ത രീതിയില്‍ ബോധ്യകരമാണ്. നമ്മെ നയിക്കാന്‍ ആത്മാവിനെ നാം അനുവദിക്കുന്നില്ലെങ്കില്‍ നാം വീണ്ടും പാപത്തിന്റെ അടിമത്തത്തില്‍ നിപതിക്കും.

പ്രാര്‍ത്ഥനയ്ക്ക് തുല്യമായി മറ്റൊന്നില്ല എന്നാണ് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നത്. എന്തെന്നാല്‍ അസാധ്യമായതിനെ അത് സാധ്യമാക്കുന്നു. ദുഷ്‌ക്കരമായതിനെ അത് എളുപ്പമാക്കുന്നു. തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുകയും നിരന്തരം ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവന്‍ പാപത്തില്‍ പതിക്കുക അസാധ്യമാണത്രെ. പ്രാര്‍ത്ഥിക്കുന്നവന്‍ തീര്‍ച്ചയായും രക്ഷിക്കപ്പെടും. പ്രാര്‍ത്ഥിക്കാത്തവന്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും.

അതുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.