ഈശോയുടെ വിശുദ്ധനാമം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ, അനുഗ്രഹം പ്രാപിക്കൂ

എന്റെ നാമത്തില്‍ നിങ്ങള്‍ പിതാവിനോട് ചോദിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ഞാന്‍ നല്കും എന്നാണല്ലോ ക്രിസ്തുവിന്റെ വാക്ക്( യോഹ: 14:13-14)

ഈശോയുടെ നാമം വിളിച്ചപേക്ഷിക്കുന്നത് ഏറ്റവും ശക്തിയുള്ള പ്രാര്‍ത്ഥനയാണ്. തുടര്‍ച്ചയായി നാം എപ്പോഴും ഈശോയെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും വേണം. ഇതാ ഈശോയുടെ തിരുനാമത്തെ വാഴ്ത്തിക്കൊണ്ടുള്ള ഏതാനും പ്രാര്‍ത്ഥനകള്‍. ലളിതവും ഹ്രസ്വവുമായ ഈ പ്രാര്‍ത്ഥനകള്‍ നാം ഇടയ്‌ക്കെങ്കിലും ചൊല്ലിക്കൊണ്ടിരിക്കുക. ഈശോ നമ്മെ അനുഗ്രഹിക്കും. നമ്മുടെ ആവശ്യങ്ങള്‍ സാധി്ച്ചുതരുകയും ചെയ്യും.

ഈശോയേ എന്റെ ദൈവമേ എല്ലാറ്റിനെയുംകാള്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.

ഈശോയേ ദാവീദിന്റെ പുത്രാ എന്റെമേല്‍ കരുണയുണ്ടായിരിക്കണമേ

ഈശോയേ ദൈവപുത്രാ പാപിയായ എന്നോട് കരുണയുണ്ടായിരിക്കണമേ

ഈശോയുടെ നാമത്തിന് ഇപ്പോഴും എപ്പോഴും മഹത്വമുണ്ടായിരിക്കട്ടെ

ഈശോയുടെ മാധുര്യമുള്ളതിരുഹൃദയമേ എന്റെ സ്‌നേഹമേ

ഈശോയേ എളിമയും ശാന്തതയുമുള്ള അങ്ങേ തിരുഹൃദയം എനിക്ക് നല്കിയാലും.

എന്റെ ഈശോയേ എന്റെ കാരുണ്യമേ

ഈശോയേ എന്റെ രക്ഷകാ എന്നെ വിധിക്കരുതേ

ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു

ഈശോയേ അങ്ങയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ എന്നെ അനുവദിക്കരുതേ

ഈശോയേ അങ്ങയോടുള്ള സ്‌നേഹത്താല്‍ എന്റെ ഹൃദയം ജ്വലിക്കട്ടെ

ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.