പകര്‍ച്ചവ്യാധിയുടെ കാലത്ത് വിശ്വാസജീവിതം സംഘര്‍ഷം കുറച്ചതായി സര്‍വ്വേ

മതപരമായ ചടങ്ങുകള്‍ പകര്‍ച്ചവ്യാധിയുടെ കാലത്ത് വ്യക്തികളുടെ സംഘര്‍ഷം പരമാവധി കുറച്ചതായി സര്‍വ്വേ. അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

1600 വ്യക്തികളുമായി നടത്തിയ ചോദ്യോത്തരങ്ങളെ തുടര്‍ന്നാണ് സര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചത്. ഇതില്‍ പങ്കെടുത്തവരില്‍ 40 ശതമാനവും കത്തോലിക്കരായിരുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും മതപരമായ വിശ്വാസം തങ്ങളെ ഏറെ സഹായിച്ചതായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

35 ശതമാനം ആളുകളും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്നതില്‍ കഴിഞ്ഞവര്‍ഷം മുഴുകി. 19 ശതമാനം തിരുവചനങ്ങളുടെ പഠനത്തില്‍ മുഴുകി. പതിനഞ്ച് ശതമാനത്തിന് ദേവാലയപ്രാതിനിധ്യം വര്‍ദ്ധിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.