അമ്മയുടെ കൈകളില്‍ നിന്ന് ഇന്‍ഡി ഗ്രിഗറി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി

ലണ്ടന്‍: തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇന്‍ഡി ഗ്രിഗറി എന്ന എട്ടുമാസക്കാരി അമ്മയുടെ കൈകളില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ലൈഫ് സപ്പോര്‍ട്ട് എടുത്തുനീക്കണമെന്ന യുകെ കോടതി ഉത്തരവിനെ തുടര്‍ന്ന് കൃത്രിമജീവന്‍രക്ഷോപകരണങ്ങള്‍ എടുത്തുനീക്കിയപ്പോഴായിരുന്നു മരണം. നവംബര്‍ 13 നായിരുന്നു മരണം. നവംബര്‍ 11 മുതല്‍ ഇന്‍ഡിയുടെ ജീവന്‍രക്ഷോപകരണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു ജനനം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കുട്ടിയെ റോമിലേക്ക് മാറ്റാനും വിദ്ഗദചികിത്സ നല്കാനും മാതാപിതാക്കള്‍ കോടതിയോട് നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും എത്രയും വേഗം വെന്റിലേറ്റര്‍ നീക്കം ചെയ്യണമെന്നായിരുന്നു കോടതി ഉ്ത്തരവ്. വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രി ചികിത്സനല്കാന്‍ സന്നദ്ധവുമായിരുന്നു.

2017 ലും 2018 ലും ഇതേപോലെ രണ്ടുകുഞ്ഞുങ്ങള്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഈ കുഞ്ഞുങ്ങളെ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇവരുടെ യാത്ര കോടതി വിലക്കുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.