കോവിഡ് 19; ഇന്ത്യന്‍ വൈദികന്‍ ബ്രസീലില്‍ മരണമടഞ്ഞു

ബ്രസീല്‍: ബ്രസീലില്‍ നാല്പതുവര്‍ഷമായി മിഷനറിയായി സേവനം ചെയ്യുന്ന ഇന്ത്യന്‍ വൈദികന്‍ മാരിയോ മോണ്‍ടെ കോവിഡ് 19 രോഗബാധിതനായി മരണമടഞ്ഞു. 81 വയസായിരുന്നു.

സാന്റോ അമാറോ രൂപതയിലായിരുന്നു സേവനം ചെയ്തിരുന്നത്. രോഗവ്യാപനസാധ്യത കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തോടെയായിരുന്നു സംസ്‌കാരം നടന്നത്. രൂപതയിലെ സോഷ്യല്‍ മീഡിയ പേജില്‍ അദ്ദേഹത്തിന്റെ അനുസ്മരണാര്‍ത്ഥമുള്ള വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്തിരുന്നു.

1938 ല്‍ ഗോവയില്‍ ജനിച്ച ഇദ്ദേഹം 1962 ലാണ് വൈദികനായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.