ഇഡോനേഷ്യയില്‍ ഭീകരര്‍ നാലു ക്രൈസ്തവരെ കൊലപ്പെടുത്തി

ഇഡോനേഷ്യ: ഇഡോനേഷ്യയില്‍ നാലു ക്രൈസ്തവരെ ഭീകരര്‍ കൊല ചെയ്തു. ഇതില്‍ ഒരാളെ ശിരച്ഛേദം ചെയ്യുകയായിരുന്നു. നിരവധി ക്രൈസ്തവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയിലെ സുലാവേസി ഐലന്‌റിലാണ് കൊലപാതകം അരങ്ങേറിയത്. പത്തുപേരടങ്ങുന്ന ഭീകരസംഘമാണ് കൊലപാതകവും മറ്റ് അക്രമങ്ങളും അഴിച്ചുവിട്ടത്. ക്രൈസ്തവ ദേവാലയത്തിന് നേരെയും അക്രമം നടന്നു. വെള്ളിയാഴ്ചയാണ് സംഭവം. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ കൊലപാതകത്തെ അപലപിച്ചു.

ക്രൈസ്തവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.