ഇഡോനേഷ്യന്‍ ബിഷപിനും വൈദികനും കോവിഡ്

ഷിബോല്‍ഗാ: ഇഡോനേഷ്യയിലെ ഷിബോല്‍ഗാ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആനിസെറ്റസ് ബോണ്‍ഗ്‌സൂ വിനും ഫാ. ആല്‍ബോയിനും കോവിഡ് 19 സ്ഥിരീകരിച്ചു. രൂപത സെക്രട്ടറി ഫാ. ബ്ലാസിയസ് ആണ് ഇക്കാര്യം അറിയിച്ചത്.

79 കാരനായ ആര്‍ച്ച് ബിഷപും വൈദികനും അടുത്തയിടെ സെന്റ് തെരേസ ഓഫ് ലിസ്യൂ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 15 ന് ഒരു ഡീക്കന്‍പട്ടത്തില്‍ പങ്കെടുത്തിരുന്നു. മെഡാന്‍ സെന്റ് എലിസബത്ത് ഹോസ്പിറ്റലിലാണ് ഇരുവരും ചികിത്സയിലുള്ളത്.

ഇഡോനേഷ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവാണ് ഉള്ളത്. ഒക്ടോബര്‍ 19 വരെ 365,240 കോവിഡ് കേസുകളും 12,617 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കപ്പൂച്ചിന്‍ സഭാംഗമാണ് ആര്‍ച്ച് ബിഷപ് ആനിസെറ്റസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.