ഇന്ന് പോര്‍സ്യൂങ്കളാ ദണ്ഡവിമോചന ദിനം

അസ്സീസി: കത്തോലിക്കാസഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമായ പോര്‍സ്യൂങ്കുള ദണ്ഡവിമോചനം പ്രാപിക്കാന്‍ ഇന്ന് അവസരം.

പാപങ്ങള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിക്കുക, വിശുദ്ധ കുര്‍ബാന സ്വീകരിക്കുക, ( ഇന്നേക്ക് എട്ടു ദിവസം കഴിഞ്ഞാണെങ്കിലും സാരമില്ല) മാര്‍പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, പരിശുദ്ധ പിതാവിന്റെ നിയോഗാര്‍ത്ഥം ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലുക, വിശ്വാസപ്രമാണം ചൊല്ലുക, ഏതെങ്കിലും ഫ്രാന്‍സിസ്‌ക്കന്‍ ദേവാലയം സന്ദര്‍ശിക്കുക തുടങ്ങിയവയാണ് പോര്‍സ്യൂങ്കുളാ ദണ്ഡവിമോചനം പ്രാപിക്കാന്‍ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍.

പോര്‍സ്യൂങ്കുളാ ദണ്ഡവിമോചനത്തെക്കുറിച്ച് നിലവിലുളള പാരമ്പര്യകഥകളിലൊന്ന് ഇങ്ങനെയാണ്, 1216 ജൂലൈയില്‍ പോര്‍സ്യൂങ്കുളാ ദേവാലയത്തില്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പ്രാര്‍ത്ഥനാനിരതനായിരിക്കെ, മാലാഖമാരാല്‍ അകമ്പടി സേവിക്കപ്പെട്ട് ഈശോയും മാതാവും വിശുദ്ധന് പ്രത്യക്ഷപ്പെട്ടു. ഏതു കൃപയാണ് വേണ്ടതെന്ന ചോദ്യത്തിന് പാപങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണ പൊറുതിയാണ് വേണ്ടതെന്നായിരുന്നു മറുപടി.

എങ്കില്‍ മാര്‍പാപ്പയുടെ അടുക്കലേക്ക് പോകാനും ദണ്ഡവിമോചനം നല്കാന്‍ ആവശ്യപ്പെടാനുമായിരുന്നു മറുപടി. പോപ്പ് ഹോണോറിയസ് മൂന്നാമനായിരുന്നു അന്ന് പത്രോസിന്‌റ സിംഹാസനം അലങ്കരിച്ചിരുന്നത്. അക്കാലത്ത് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാന്‍ റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദര്‍ശിക്കുകയോ ഫ്രാന്‍സിലെ വിശുദ്ധ മേരി മഗ്ദലിന്‍ ദേവാലയം സന്ദര്‍ശിക്കുകയോ ഒക്കെയായിരുന്നു പതിവ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ആവശ്യവുമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പായെ സമീപിച്ചത്.

എന്തായാലും പാപ്പ അത് അംഗീകരിച്ചു. അങ്ങനെ ഓഗസ്റ്റ് രണ്ടിന് പൂര്‍ണ്ണദണ്ഡവിമോചനത്തിനുളള തീയതിയായി പ്രഖ്യാപിക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.