മാമ്മോദീസാ സ്വീകരിക്കാതെ മരിക്കുന്നശിശുക്കള്‍ ശുദ്ധീകരണത്തിന് വിധേയരാകുമോ. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമോ. കാരണം അവര്‍ മാലാഖമാരായിക്കഴിഞ്ഞിരിക്കുന്നുവല്ലോ. ഉത്ഭവപാപമല്ലാതെ മറ്റൊരു പാപവും ചെയ്യാത്ത അവര്‍ക്കുവേണ്ടി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്. ഇങ്ങനെയൊരു സംശയം നമുക്കുണ്ടാവാന്‍സാധ്യതയുണ്ട്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1261 ാം ഖണ്ഡിക ഇതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ മൃതസംസ്‌കാര കര്‍മ്മത്തില്‍ചെയ്യുന്നതുപോലെ അവരെ ദൈവത്തിന്റെ കാരുണ്യത്തിന് സമര്പ്പിക്കാനേ സഭയ്ക്ക് കഴിയുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിന്റെ മഹാകാരുണ്യവും ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ അവരെ തടയരുത് എന്ന് പറയാന്‍ഈശോയെ പ്രേരിപ്പിച്ച അവിടുത്തെ ശിശുവാത്സല്യവും മാമ്മോദീസാകൂടാതെ മരിക്കുന്ന കുട്ടികള്‍ക്ക് രക്ഷയുടെ ഒരു മാര്‍ഗ്ഗമുണ്ടെന്ന് പ്രതീക്ഷിക്കാന്‍ നമ്മെ അനുവദിക്കുന്നു.