ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൈക്ക്; പാപ്പായുടെ ഇന്‍സ്റ്റഗ്രാമിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ബ്രസീലിലെ മോഡല്‍ നതാലിയ ഗാരിബോട്ടോയുടെ ചിത്രത്തിന് ലൈക്ക് വന്നതിനെക്കുറിച്ച് വത്തിക്കാന്‍ അന്വേഷണം ആരംഭിച്ചു.

പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് ആരും ഇങ്ങനെയൊരു ചിത്രത്തിന് ലൈക്ക് ചെയ്യില്ലെന്നും പിന്നെ എങ്ങനെ, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും വത്തിക്കാന്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം ഇക്കാര്യത്തില്‍ വിശദീകരണം നല്കണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു. നവംബര്‍ 13 നാണ് സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. franciscus എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് മോഡലിന്റെ സഭ്യമല്ലാത്ത ചിത്രത്തിന് ലൈക്ക് വന്നത് ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വ്യക്തിപരമായി ഉപയോഗിക്കാറില്ല. ഒരു ടീമാണ് അത് കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പാപ്പയുടെ അക്കൗണ്ടില്‍ നിന്ന് മോഡലിന്റെ ചിത്രത്തിന് ലൈക്ക് വന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ആരെയും ഫോളോ ചെയ്യുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിന് 7.3 മില്യന്‍ ഫോളവേഴ്‌സുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.