അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2024 ല്‍ ഇക്വഡോറില്‍

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2024 ല്‍ ഇക്വഡോറില്‍ നടക്കും. ഇക്വഡോറിലെ ക്വിറ്റോ അതിരൂപതയാണ് കോണ്‍ഗ്രസിന് ആതിഥേയത്വം അരുളുന്നത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്. ഇക്വഡോറിനെ തിരുഹൃദയത്തിന് സമര്‍പ്പിച്ചതിന്റെ 150 ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 53 ാമത് ദിവ്യകാരുണ്യകോണ്‍ഗ്രസ് ഇക്വഡോറില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഇക്വഡോറിന്റെ തലസ്ഥാനമാണ് ക്വിറ്റോ. മൂന്നു മില്യന്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്, 2017 ലെ കണക്കുകള്‍ അനുസരിച്ച് 2.4 മില്യന്‍ കത്തോലിക്കരാണ് ഇവിടെയുളളത്.

ഇക്വഡോര്‍ ആദ്യമായിട്ടാണ് ദിവ്യകാരുണ്യകോണ്‍ഗ്രസിന് ആതിഥേയത്വം അരുളുന്നത്. സൗത്ത് അമേരിക്കയില്‍ ഇതിന് മുമ്പ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നത് 1968 ല്‍ ആിരുന്നു. 2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്വിറ്റോ സന്ദര്‍ശിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.