അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവച്ചു


ഹംഗറി: ബുഡാപെസ്റ്റില്‍ ഈ വര്‍ഷം സെപ്തംബറില്‍ നടത്താനിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് കോവിഡ് 19 നെ തുടര്‍ന്ന് മാറ്റിവച്ചു. അടുത്തവര്‍ഷം സെപ്തംബറില്‍ നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.

കോവിഡ് 19 നെ തുടര്‍ന്ന് ലോക കുടുംബസംഗമം, യുവജനസംഗമം എന്നിവയും മാറ്റിവച്ചിരുന്നു. പ്രഥമ ദിവ്യകാരുണ്യസംഗമം നടന്നത് 1881 ല്‍ ഫ്രാന്‍സിലായിരുന്നു.

ലിയോ പതിമൂന്നാമന്റെ കാലത്തായിരുന്നു അത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസുകള്‍ നടന്നിട്ടുണ്ട്. ഏറ്റവും അവസാനമായി ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നത് ഫിലിപ്പൈന്‍സില്‍ 2016 ല്‍ ആയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.