ഇറാനില്‍ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ഇറാന്‍: ഇറാനില്‍ ക്രൈസ്തവവിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 20 വയസിന് മേല്‍ പ്രായമുള്ള അമ്പതിനായിരത്തോളം ആളുകള്‍ ഇറാനിലുണ്ടെന്നാണ് നെതര്‍ലാന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെക്കുലര്‍ റിസര്‍ച്ച് ഗ്രൂപ്പിന്റെ പഠനം വ്യക്തമാക്കുന്നത്.

1.5 ശതമാനത്തോളം വരും ഇത്. ഇറാനില്‍ 80 മില്യന്‍ ആളുകളാണ് ഉള്ളത്. ക്രൈസ്തവരുടെ പ്രാതിനിധ്യം മില്യന്‍ കണക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇറാനിലെ ക്രൈസ്തവരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഇറാനില്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് ആളുകള്‍ കടന്നുവരുന്നതില്‍ ക്രിസ്ത്യന്‍ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള പ്രാധാന്യത്തെയും അവഗണിക്കാനാവില്ല. സുവിശേഷപ്രഘോഷണം നടത്തുന്ന ചാനലിലൂടെ അനേകര്‍ തങ്ങളുടെ വിശ്വാസം കണ്ടെത്തുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്യുന്നതായി മുഹബത്ത് ടിവിയുടെ അണിയറക്കാര്‍ പറയുന്നു.

1.5 ശതമാനം ഒരിക്കലുംവലിയ നമ്പറല്ല. എന്നാല്‍ ക്രൈസ്തവര്‍ മതപീഡനം അനുഭവിക്കുന്ന ഒരു സാഹചര്യത്തില്‍, ഒരു രാജ്യത്തില്‍ ഈ സംഖ്യയെ വിലകുറച്ചു കാണാനാവില്ല. സുവിശേഷം വളരുന്നതിന്റെ സൂചനയാണ് ഇത് വ്യക്തമാക്കുന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന അധോതലസഭകള്‍ ഇറാനിലാണ് ഉള്ളതെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.