ക്രിസ്തുമതത്തെക്കുറിച്ച് സംസാരിച്ചതിന് ജയിലിലായ വനിതയ്ക്ക് താല്ക്കാലിക മോചനം


ഇറാന്‍: ക്രിസ്തുമതത്തെക്കുറിച്ച് സംസാരിക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച വനിതയെ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ താല്ക്കാലികമായി മോചിപ്പിച്ചു. ജയിലുകളില്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആണ് വിട്ടയച്ചതെന്ന് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാംമതത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ടു വെന്ന് ആരോപിച്ചായിരുന്നു ഫാറ്റെമെ ബാക്ക്‌റ്റേറിയെഅറസ്റ്റ് ചെയ്തത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഇറാനിലെ ജയിലുകളില്‍ നിന്ന് ഇതുവരെ 85,000 തടവുകാരെ താല്ക്കാലിക ഇളവ് നല്കി മോചിപ്പിച്ചിട്ടുണ്ട്.

ഇറാനിയന്‍ ക്രൈസ്തവനായ റാമിയേല്‍ ബെറ്റ് എന്ന മുപ്പത്തിയഞ്ചുകാരനെ ഹൗസ് ചര്‍ച്ചില്‍ പങ്കെടുത്തു എന്ന കുറ്റം ആരോപിച്ച് അറസ്റ്റ്‌ചെയ്തതിന് ശേഷം മൂന്നു മാസങ്ങള്‍ക്ക് മുമ്പ് വിട്ടയച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.