മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം; ലോഗോ പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തോട് അനുബന്ധിച്ച് അപ്പസ്‌തോലിക പര്യടനത്തിന്‌റെ ലോഗോ പുറത്തിറക്കി. ഇറാക്കിന്റെ ഔട്ട് ലൈനില്‍ യൂഫ്രട്ടീസ് നൈഗ്രീസ് നദികളുടെയും ഒലിവ് മരത്തിന്റെയും പശ്ചാത്തലത്തില്‍ ഒലിവിലയുമായി പറന്നുപോകുന്ന പ്രാവും കൈ ഉയര്‍ത്തിനില്ക്കുന്ന മാര്‍പാപ്പയുമാണ് ലോഗോയിലുള്ളത്. വത്തിക്കാന്റെയും ഇറാക്കിന്റെയും ദേശീയപതാകയും പശ്ചാത്തലത്തിലുണ്ട്.

മാര്‍ച്ച് അഞ്ചുമുതല്‍ എട്ടുവരെയാണ് പാപ്പയുടെ സന്ദര്‍ശനം. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ 23: 8 ലെ നിങ്ങളെന്റെ സഹോദരന്മാരാണ് എന്നത് ആദര്‍ശവാക്യമായി എഴുതിയിട്ടുമുണ്ട്. അറബിക്, കല്‍ദായ, കുര്‍ദീഷ് ഭാഷകളിലാണ് ഇതെഴുതിയിരിക്കുന്നത്.

എന്നാല്‍ പാപ്പായുടെ ഇറാക്ക് സന്ദര്‍ശനത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലവിലുണ്ട്. മാര്‍ച്ച് മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അപ്പസ്‌തോലിക പര്യടനത്തെക്കുറിച്ച് മാര്‍പാപ്പ സംശയം പ്രകടിപ്പിച്ചിരുന്നു.

പ്ലാന്‍ ചെയ്തതുപോലെ ഇറാക്കിലേക്ക് പോകാന്‍ കഴിയുമോയെന്ന് തനിക്കറിയില്ല എന്നായിരുന്നു പാപ്പയുടെ പ്രതികരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.