ഇറാക്കി ക്രൈസ്തവര്‍ക്ക് തുല്യ അവകാശവും മാന്യതയും വേണം: ആര്‍ച്ച് ബിഷപ് ബാഷര്‍ വാര്‍ദ

വാഷിംങ്ടണ്‍: ഇറാക്കിലെ ക്രൈസ്തവര്‍ക്ക് തുല്യ അവകാശവും മാന്യതയും വേണമെന്ന് എര്‍ബില്‍ ആര്‍ച്ച് ബിഷപ് ബാഷര്‍ വാര്‍ദ. ഇറാക്കിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാക്കില്‍ അഴിമതി ഏറ്റവും ഉയര്‍ന്ന തോതിലാണ്. അവിടെ ജോലിയില്ല, സുരക്ഷിതത്വമില്ല, ഭാവിയുമില്ല. ഗവണ്‍മെന്റിന്റെ അഴിമതിഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. രണ്ടുലക്ഷത്തോളം ആളുകളാണ് അതില്‍ പങ്കെടുത്തത്. അതില്‍ ഭൂരിഭാഗവും യുവജനങ്ങളുമായിരുന്നു.

പ്രക്ഷോഭകര്‍ക്ക് ആവശ്യം നല്ല ഒരു ഇറാക്കാണ്. അതെല്ലാവരുടേതുമാണ്. വൈവിധ്യത്തെ ആദരിക്കുന്ന എല്ലാവരുടെയും അവകാശമാണ് അത്. ക്രൈസ്തവരെയും പ്രക്ഷോഭകാരികള്‍ സ്വാഗതം ചെയ്തിരുന്നു. ഇത് മള്‍ട്ടി റിലീജിയസ് ആ ഇറാക്കിന്റെ ഭാവിയെയാണ് സൂചിപ്പിക്കുന്നത്. ശരിയത്ത് നിയമത്തെ ആസ്പദമാക്കിയല്ല ഭരണഘടന നിര്‍മ്മിക്കേണ്ടത് മതസ്വാതന്ത്ര്യത്തെ ആദരിച്ചുകൊണ്ടായിരിക്കണം.

ഇലക്ഷന്‍ നേരത്തെ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.