അയര്‍ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ നിന്ന് കത്തോലിക്കാ രൂപങ്ങളും ചിഹ്നങ്ങളും എടുത്തുമാറ്റുന്നു

അയര്‍ലണ്ട്: 200 ലേറെ സ്റ്റേറ്റ് റണ്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് ചരിത്രപരമായി പ്രാധാന്യമുള്ള കത്തോലിക്കാ പ്രതീകങ്ങളും രൂപങ്ങളും എടുത്തുമാറ്റാന്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ട് തീരുമാനിച്ചു.ഗവണ്‍മെന്റിന്റെ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ പോകുന്നത്. കത്തോലിക്കര്‍ക്കോ ക്രിസ്ത്യന്‍ സിംബലുകള്‍ക്കോ ആരാധനക്രമങ്ങള്‍ക്കോ പ്രത്യേക താല്പര്യം കൊടുക്കേണ്ടതില്ലെന്ന തീരുമാനമാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് പിന്നിലുള്ളത്. ഐറീഷ് ടൈംസ് ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2016 ലെ ഫെയ്ത്ത് സര്‍വ്വേ പ്രകാരം അയര്‍ലണ്ടിലെ 78 ശതമാനവും കത്തോലിക്കരാണ്. ഏതെങ്കിലും ഒര ുപ്രത്യേക മതത്തിനോ വിശ്വാസങ്ങള്‍ക്കോ കുട്ടികള്‍ക്കിടയില്‍ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസബോര്‍ഡിന്റെ തീരുമാനം. വിശുദ്ധ കുര്‍ബാനകളും സ്‌കൂളില്‍ നടക്കാറുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ ഇതിനും വിലക്കുകള്‍ വീഴും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.