അയര്‍ലണ്ട്: അയര്‍ലണ്ട് അസോസിയേഷന്‍ ഫോര്‍ കാത്തലിക് പ്രീസ്റ്റ്‌സ് നടത്തിയ സര്‍വ്വേ അനുസരിച്ച് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിലെ വൈദികരുടെ എണ്ണത്തില്‍ 25 ശതമാനം കുറവുണ്ടാകും. അതായത് 75 വയസായി തത്സ്ഥാനത്ത് നിന്ന വിരമിക്കുന്ന വൈദികര്‍ അടുത്ത് 15 വര്‍ഷത്തിനുള്ളില്‍ 25 ശതമാനമാകും.
നാല്പത് വയസില്‍ താഴെ പ്രായമുള്ള വൈദികര്‍ 2.5ശതമാനം മാത്രമാണ്. 70 വയസുവരെയാണ് ഒരു കത്തോലിക്കാ വൈദികന് ശുശ്രൂഷചെയ്യാനുള്ള അനുവാദമുള്ളത്. എന്നാല്‍ ആരോഗ്യസ്ഥിതി അനുവദിക്കന്നത് അനുസരിച്ച് ഇത് 75 വയസുവരെയാകാം.