100 വര്‍ഷത്തിന് ശേഷം അയര്‍ലണ്ടിലെ ക്രൈസ്തവസഭകള്‍ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ചു

അയര്‍ലണ്ട്: അയര്‍ലണ്ടിന്റെ വിഭജനത്തിന്റെ നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ ക്രൈസ്തവ സഭകള്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കായി ഒരുമിച്ചു. ചര്‍ച്ച് ഓഫ് അയര്‍ലണ്ട്, റോമന്‍ കത്തോലിക്ക, പ്രിസ്ബിറ്റേറിയന്‍, മെത്തഡിസ്റ്റ്, ഐറീഷ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നീ പ്രമുഖ ക്രൈസ്തവ വിഭാഗങ്ങളുടെ നേതാക്കളാണ് അര്‍മാഗിലെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഒരുമിച്ചത്.

സര്‍വീസ് ഓഫ് റിഫഌകഷന്‍ ആന്റ് ഹോപ്പ് എന്ന പേരില്‍ നടന്ന സംഗമത്തില്‍ ബ്രിട്ടീ്ഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍, വിദേശകാര്യമന്ത്രി സൈമണ്‍ കോവെനെയ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്്റ്റര്‍ പോള്‍ ഗിവന്‍ തുടങ്ങീ മുന്നൂറോളം പേര്‍ പങ്കെടുത്തു. എലിസബത്ത് രാജ്ഞി പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം ആരോഗ്യപരമായ കാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കുകയാണുണ്ടായത്.

അയര്‍ലണ്ടിന്റെ എക്ലേസിയാസ്റ്റിക്കല്‍ തലസ്ഥാനമായി അറിയപ്പെടുന്ന നഗരമാണ് അര്‍മാഗ്. 445 ല്‍ സെന്റ് പാട്രിക് ആദ്യമായി ദേവാലയം സ്ഥാപിച്ചത് ഇവിടെയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.