ഐഎസ് ഭീകരത വീണ്ടും, ക്രിസ്തുമസ് ദിനത്തില്‍ പത്ത് ക്രൈസ്തവരെ തല വെട്ടിക്കൊന്നു

അബൂജ: നൈജീരിയായിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ക്രിസ്തുമസ് ദിനത്തില്‍ 10 ക്രൈസ്തവരെ തലവെട്ടിക്കൊന്നു. ഇവരെ കൂടാതെ ഒരു മുസ്ലീമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കോപ്റ്റിക് ക്രൈസ്തവരെ കടല്‍ത്തീരത്ത് നിരത്തി നിര്‍ത്തി ശിരച്ഛേദം നടത്തിയതിന്റെ വീഡിയോ പുറത്തുവിട്ടതുപോലെ ഈ ഭീകരതയുടെ ദൃശ്യങ്ങളും ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്. തല വെട്ടിക്കൊല്ലുന്നതിന്റെ ഭീകരദൃശ്യം ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ടവരെല്ലാം ബന്ദികളാക്കപ്പെട്ടിരുന്നവരായിരുന്നു.. പതിമൂന്നുപേരെയാണ് ബന്ദികളാക്കിയിരുന്നത്. ഇതില്‍ 11 പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

അറബ് ഭാഷയില്‍ ടൈറ്റിലുകളോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഓഡിയോ ലഭ്യമല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.