ഇറ്റലി വീണ്ടും ലോക്ക് ഡൗണിലേക്ക്

ഇറ്റലി: ഇറ്റലി വീണ്ടും കോവിഡ് 19 ന്റെ പിടിയില്‍ അമരുന്നു. ഈ സാഹചര്യത്തില്‍ രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 15 വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍.

എന്നാല്‍ രോഗബാധിതരുടെ എണ്ണം അനുദിവസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ഐസിയുവിലേക്ക് മാറ്റിയവരുടെയും എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധയുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായ പ്രവിശ്യകളില്‍ തന്നെയാണ് ഇത്തവണയും രോഗവ്യാപനം

. ഇറ്റലിയിലാണ് വൈദികരുടെ കോവിഡ് മരണങ്ങളും ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.