ഇറ്റലിയില്‍ തദ്ദേശ വൈദികരുടെ എണ്ണം കുറയുന്നു; വിദേശ വൈദികരുടെ എണ്ണം വര്‍ദ്ധിക്കുന്നു

റോം: കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ വിദേശങ്ങളില്‍ നിന്നുളള വൈദികരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രൂപതാവൈദികരുടെയും സന്യാസവൈദികരുടെയും എണ്ണത്തില്‍ കൂടുതലുള്ളത് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വൈദികരാണ്. ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പുറപ്പെടുവിച്ച കണക്കുപ്രകാരം 2020 ല്‍ ഉണ്ടായിരുന്ന വൈദികരുടെ ആകെ എണ്ണം 31,793 ആണ്.

തദ്ദേശീയരായ വൈദികരുടെ എണ്ണത്തില്‍ കഴിഞ്ഞ ദശാബ്ദങ്ങളായി വന്‍തോതിലുളള കുറവ് അനുഭവപ്പെടുമ്പോള്‍ മൂ്ന്നുദശാബ്ദങ്ങളായി വിദേശവൈദികരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1990 ല്‍ ഇത് വെറും 204 ആയിരുന്നു. എ്ന്നാല്‍ 2020 ല്‍ എത്തിയപ്പോഴേയ്ക്കും 2,631 ആയി. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ വൈദികരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 958 വൈദികര്‍ കഴിഞ്ഞവര്‍ഷവും 742 പേര്‍ 2019 ലും മരണമടഞ്ഞിട്ടുണ്ട്. കോവിഡ് ഒന്നും രണ്ടും തരംഗത്തിലാണ് വൈദികരുടെ റിക്കാര്‍്ഡ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ 25,595 കത്തോലിക്കാ ഇടവകകളുണ്ട്. എന്നാല്‍ 15133 വൈദികരേയുള്ളൂ. 60 മില്യന്‍ ആളുകളാണ് ഇറ്റലിയിലുള്ളത്. 4,160 പേര്‍ക്ക് ഒരു വൈദികന്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ഇറ്റലിയിലെ വൈദികരില്‍ വെറും 348 പേര്‍ മാത്രമേ വിദേശരാജ്യങ്ങളില്‍ മിഷനറിമാരായി സേവനം ചെയ്യുന്നുള്ളൂ.

തദ്ദേശീയവൈദികരുടെ എണ്ണത്തിലുണ്ടായ കുറവ് ഭീതിപ്പെടുത്തുന്നതാണെന്ന് ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അണ്ടര്‍ സെക്രട്ടറി ഫാ. മൈക്കല്‍ ഗിയാനോല പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.