ഇറ്റാനഗര്‍ രൂപതയ്ക്ക് ആദ്യ തദ്ദേശീയ വൈദികന്‍

ഇറ്റാനഗര്‍: അരുണാച്ചല്‍പ്രദേശിലെ ഇറ്റാനഗര്‍ രൂപതയ്ക്ക് ആദ്യമായി ത്‌ദേശീയ വൈദികനെ ലഭിച്ചു. ഫാ. റോഷന്‍ ബാമിന്‍ പീറ്ററാണ് ഇ്റ്റാനഗറിന്റെ ആദ്യ തദ്ദേശീയ വൈദികന്‍. അപ്പറ്റാനി ഗ്രോതവിഭാഗത്തിലെ അംഗമാണ്.

ഹാപോലി മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഇറ്റാനഗര്‍ ബിഷപ് ജോണ്‍ തോമസിന്റെ കൈവയ്പ് ശുശ്രൂഷവഴിയാണ് വൈദികനായത്. രൂപതയെയും പ്രത്യേകിച്ച് അപ്പറ്റാനി ഗ്രോതത്തെയും സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്ന് വിശ്വാസികള്‍ പ്രതികരിച്ചു.

അരുണാച്ചല്‍ പ്രദേശില്‍ നിന്നുള്ള രണ്ടാമത്തെ ട്രൈബല്‍ വൈദികനാണ് ഇദ്ദേഹം. മിഷനറിസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ദ സാലസ് സഭാംഗമായ ഫാ. ഫ്രാന്‍സിസ് ബെലോയാണ് ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ വൈദികന്‍. 2008 ലാണ് ഇദ്ദേഹത്തിന്റെ അഭിഷേകം നടന്നത്.

മറ്റ് ഗോത്രവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നവരല്ല അപ്പറ്റാനി വിഭാഗം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.