ജെസ്‌നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടിസുമായി സിബിഐ

എരുമേലി: നാലുവര്‍ഷം മുമ്പ് മുക്കൂട്ടുതുറയില്‍ നിന്ന് കാണാതായ ജെസ്‌നയ്ക്കുവേണ്ടി 191 രാജ്യങ്ങളില്‍ സിബിഐ യെല്ലോ നോട്ടീസ് നല്കി.

ജെസ്‌നയുടെ തിരോധാനം ഏറെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്നാണ് സിബിഐ യുടെ നിലവിലെ നിഗമനം. 2021 ഫെബ്രുവരിയിലാണ് സി ബി ഐ അന്വേഷണം ഏ്‌റ്റെടുത്തത്. ജെസ്‌നയുടെ സഹോദരന്‍ ഉള്‍പ്പടെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഒരു വര്‍ഷമായിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ക്രി്്‌സ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതോടെയാണ് കഴിഞ്ഞദിവസം മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സിബിഐ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഔദ്യോഗികമായി കൈമാറാന്‍ അനുമതി ലഭിച്ചാല്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായേക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.