കൊച്ചി: മൂന്നു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതെ പോയ പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്ന മരിയ ജയിംസ് കേസ് സിബിഐ ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജെസ്നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ജെയ്സ് ജോണ്‍, കെഎസ് യു നേതാവ് കെ എം അഭിജിത്ത് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. അതേസമയം ജെസ്നയുടേത് ഗൗരവമേറിയതും സങ്കീര്‍ണ്ണവും അന്തര്‍സംസഥാന ബന്ധവുമുള്ള കേസാണിതെന്ന് മനസ്സിലാക്കുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ അറിയിച്ചു.