ഹൈക്കോടതിയുടെ ഇടപെടല്‍, സ്റ്റാന്‍ സ്വാമിയെ കത്തോലിക്കാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

മുംബൈ: ജസ്യൂട്ട് ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമിയെ കത്തോലിക്കാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്. ഇന്നലെ രാത്രി 9.45 ഓടെ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ സ്വാമിയെ എത്തിച്ചത്.

സ്വാമിയുടെ ആരോഗ്യസ്ഥിതി ഹൈക്കോടതി മനസ്സിലാക്കിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് നാഷനല്‍ ലോയേഴ്‌സ് ഫോറം ഓഫ് റിലീജിയസ് ആന്റ് പ്രീസ്റ്റ്‌സ് വക്താവ് ആരോഗ്യസ്വാമി സന്താനം അറിയിച്ചു. കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ അദ്ദേഹത്തെ കോവിഡ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഓക്‌സിജന്‍ നല്കുന്നുമുണ്ട്. അദ്ദേഹം അറിയിച്ചു.

ന്യായാധിപന്മാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനോട് വിസമ്മതിക്കുകയും താല്ക്കാലിക ജാമ്യമാണ് തനിക്ക് വേണ്ടതെന്ന് സ്വാമി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് സ്വാമി ആശുപത്രിവാസത്തിന് തയ്യാറായിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.