ഈ സങ്കീര്‍ത്തനം ചൊല്ലൂ, ഈശോയുടെ പരിശുദ്ധനാമത്തെ മഹത്വപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കാം

ഈശോയുടെ പരിശുദ്ധനാമത്തിന് വേണ്ടിയാണ് ആഗോള കത്തോലിക്കാ സഭ ജനുവരി മാസം നീക്കിവച്ചിരിക്കുന്നത്. ഈ മാസം ചൊല്ലാന്‍ വേണ്ടി നിരവധി പ്രാര്‍ത്ഥനകളും ലുത്തീനിയകളുമുണ്ട്. എങ്കിലും ഇതിനൊക്കെ പുറമേ ഈശോയുടെ നാമത്തെ മഹത്വപ്പെടുത്താനും ആ പുണ്യനാമത്തെ വാഴ്ത്തിപാടുന്നതു വഴി ദൈവാനുഗ്രഹം പ്രാപിക്കാനും സങ്കീര്‍ത്തനം 96 നമ്മെ സഹായിക്കുന്നുണ്ട്.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍ എന്നാണ് ഈ സങ്കീര്‍ത്തനഭാഗം ആരംഭിക്കുന്നത്. ഈ മാസം മുഴുവന്‍ നമുക്ക് ഈ സങ്കീര്‍ത്തനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം. ഈശോയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.