പൂര്‍ണ്ണ ദണ്ഡ വിമോചനത്തോടെ യുഎഇ യില്‍ ജീസസ് യൂത്ത് രജതജൂബിലി ആഘോഷങ്ങള്‍

റാസല്‍കൈമ: കേരളത്തിന്റെ മണ്ണില്‍ ഒരുപറ്റം യുവജനങ്ങളുടെ സാഹോദര്യത്തിലും സുവിശേഷചൈതന്യത്തിലും പിറവിയെടുത്ത ജീസസ് യൂത്തിന്റെ രജതജൂബിലി ആഘോഷം യുഎഇയില്‍ ആഘോഷിച്ചു. യുഎഇയിലും സമീപത്തെ എമിറേറ്റ്‌സിലും പ്രവര്‍ത്തിക്കുന്ന നാലായിരത്തോളം യുവജനങ്ങളും കുുടുംബങ്ങളും പങ്കെടുത്തു.

തെക്കന്‍ അറേബ്യന്‍ കത്തോലിക്കാ സഭാപ്രവിശ്യയുടെ വികാര്‍ അപ്പസ്‌തോലിക് ബിഷപ് പോള്‍ ഹിന്‍ഡറും വടക്കന്‍പ്രവിശ്യയുടെ കത്തോലിക്കാ മിഷന്‍ പ്രവര്‍്ത്തനങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍. കമീലോ ബലിനും പുറമെ കേരളത്തില്‍ നിന്ന് ഫാ. അബ്രഹാം പള്ളിവാതുക്കല്‍ എസ്. ജെ, പ്രഫ എഡ്വേര്‍ഡ് എടേഴത്ത്, സിസി ജോസഫ്, ബോബി ചാക്കോ, മനോജ് സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തവര്‍ക്ക് സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിച്ചിരുന്നു.

1985 ല്‍ കേരളത്തില്‍ രൂപമെടുത്ത ജീസസ് യൂത്ത് 1994 ല്‍ ആണ് യൂഎഇയില്‍ പിറവിയെടുത്തത്. അവന്‍ പറയുന്നതുപോലെ ചെയ്യുക എന്നതായിരുന്നു ആഘോഷങ്ങളുടെ ആദര്‍ശവാക്യം.

ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളം സജീവമായി നിലനില്ക്കുന്ന അല്മായ പ്രേഷിത കൂട്ടായ്മയാണ് ജീസസ് യൂത്ത് എന്നത് ഏറെ അഭിമാനകരവും ചാരിതാര്‍ത്ഥ്യജനകവുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.