യേശുനാമത്തിന്റെ ശക്തിയെക്കുറിച്ച് വി.പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞുതരുന്ന രണ്ടു മഹാസത്യങ്ങള്‍

യേശുനാമത്തിന്റെ ശക്തിയെക്കുറിച്ചു രണ്ടുമഹാസത്യങ്ങളാണ് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞുതന്നിരിക്കുന്നത്. യേശുനാമം കേള്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലം ഭൂമിയിലും നരകത്തിലുമുള്ള എല്ലാ കാല്‍മുട്ടുകളും മടങ്ങണം. ഓരോ പ്രാവശ്യവും യേശു എന്നുപറയുമ്പോള്‍ നാം ദൈവത്തിന് അളവറ്റ സന്തോഷം കൊടുക്കുന്നു. സ്വര്‍ഗ്ഗം മുഴുവന്‍ സന്തോഷിക്കുന്നു. ദൈവത്തിന്റെ അമമയും എല്ലാ മാലാഖമാരും എല്ലാവിശുദ്ധരും ആഹ്ലാദിക്കുന്നു. രണ്ടാമതായി യേശുനാമം എങ്ങനെ ഉപയോഗിക്കണമെന്ന് അപ്പസ്‌തോലന്‍ നമുക്കുപറഞ്ഞുതരുന്നു. വാക്കിലോ പ്രവൃത്തിയിലോ നിങ്ങള്‍ എന്തുചെയ്താലും അതെല്ലാം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ചെയ്യുക. നിങ്ങള്‍ തിന്നുകയോ കുടിക്കുകയോ വേറെ എന്തുതന്നെ ചെയ്താലും അതെല്ലാം യേശുനാമത്തില്‍ ചെയ്യുക’മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.