ഈ പ്രാര്‍ത്ഥന ഒരൊറ്റദിവസമെങ്കിലും പരീക്ഷിച്ചുനോക്കാമോ?

ഒരൊറ്റ ദിവസമെങ്കിലും പരീക്ഷിച്ചുനോക്കേണ്ട പ്രാര്‍ത്ഥനയായി ഒരു സാധകന്റെ സഞ്ചാരം എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നതാണ് ഈ പ്രാര്‍ത്ഥന. .ഇരുപത്തിനാലുമണിക്കൂറില്‍ ഇതരകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ വളരെകൂടുതല്‍ സമയം ഈ പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കണമെന്നും ഇതില്‍ പറയുന്നു.

ഈ പ്രാര്‍ത്ഥന മറ്റൊന്നുമല്ല. യേശുനാമം ഉരുവിടുക എന്നതാണ്. മനുഷ്യന്റെ ദുര്ബലതകളെയെല്ലാം അകറ്റാന്‍ കരുത്തുറ്റ നിരന്തരപ്രാര്‍ത്ഥനയാണ് ഇത്. നാം ഇപ്പോള്‍ ചൊല്ലുന്ന ഈ പ്രാര്‍ത്ഥന നമ്മുടെപാപങ്ങളെയും ദുര്‍ബലതകളെയുംകാള്‍ അന്തിമവിധിനാളില്‍ കനം കൂടിയതാണെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

അതുകൊണ്ട് 24 മണിക്കൂറില്‍ കൂടുതല്‍ സമയവും ഈ ചെറിയൊരു പ്രാര്‍ത്ഥനയ്ക്കായി നമുക്ക് നീക്കിവയ്ക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.