ഈശോയെ പ്രതി തന്നെതന്നെ വെറുക്കുന്നവന്‍ ഭാഗ്യവാന്‍

ഈശോയെ സ്‌നേഹിക്കുന്നവന്‍ മാത്രമല്ല ഈശോയെ പ്രതി തന്നെതന്നെ വെറുക്കുന്നതും എന്താണെന്ന് അറിയുന്നവന്‍ ഭാഗ്യവാനാണെന്ന് ക്രിസ്ത്വാനുകരണം പറയുന്നു.

സര്‍വ്വവസ്തുക്കളെക്കാള്‍ ഉപരിയായി തന്നെ സ്‌നേഹിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നതുകൊണ്ട് ഈ പ്രിയനെ പ്രതി പ്രിയപ്പെട്ടവ നാം ഉപേക്ഷിക്കണം. സൃഷ്ടികളുടെ സ്‌നേഹം ചഞ്ചലവും വഞ്ചനാത്മകവുമാണ്. ഈശോയുടെ സ്‌നേഹം വിശ്വസ്തവും ശാശ്വതവുമത്രെ. സൃഷ്ടികളോടു ചേര്‍ന്നു നില്ക്കുന്നവന്‍ അവയോടുകൂടി അധപ്പതിക്കും. ക്രിസ്തുവിനെ ആശ്രയിക്കുന്നവന്‍ നിത്യമായി ഉറച്ചുനില്ക്കും.

ക്രിസ്തുവിനെ സ്‌നേഹിച്ച് അവിടുത്തെ സുഹൃത്താകുക. സര്‍വ്വമര്‍ത്യരും നിന്നെ ഉപേക്ഷിച്ചാലും അവിടുന്ന് നിന്നെ ഉപേക്ഷിക്കുകയില്ല. നീ നശിക്കുന്നതിന് അവിടുന്ന് അനുവദിക്കുകയുമില്ല. ജീവിതത്തിലും മരണത്തിലും നീ ഈശോയോടുകൂടെ വസിക്കുക. എല്ലാവരും നിന്നെ കെവെടിയുമ്പോള്‍ അവിടുത്തേയ്ക്ക് മാത്രമേ നിന്നെ സഹായിക്കാന്‍ കഴിയൂ.

അതെ ഈശോയില്‍ നമുക്ക് ആശ്രയിക്കാം. അവിടുത്തെ സ്‌നേഹിക്കാം. മനുഷ്യനും അവന്‍ നല്കുന്ന സ്‌നേഹങ്ങളും സൗഭാഗ്യങ്ങളും വി്ട്ടുപോകുമ്പോഴും ഈശോയുടെ സ്‌നേഹത്തില്‍ മാത്രം സ്ഥിരതയോടെ നമുക്ക് നിലനില്ക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.