ജോ ബൈഡന്‍- ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച ഒക്ടോബര്‍ 29 ന്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്ലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഒക്ടോബര്‍ 29 ന് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നേരത്തെയും കൂടിക്കാഴ്ചകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. കോവിഡ് , കാലാവസ്ഥാ പ്രതിസന്ധി, ദരിദ്രരോടുള്ള പരിഗണന തുടങ്ങിയവയാണ് പാപ്പായുമായി ജോബൈഡന്‍ സംസാരിക്കുന്നതെന്നും പത്രക്കുറിപ്പ് പറയുന്നു.

അമേരിക്കയുടെ സാരഥ്യം ഏറ്റെടുത്തതിന് ശേഷമുള്ള ജോബൈഡന്റെ, മാര്‍പാപ്പയുമായുള്ള ആദ്യകൂടിക്കാഴ്ചയാണ് ഇത്. 2016 ല്‍ വൈസ് പ്രസിഡന്റായിരിക്കുന്ന വേളയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയുടെ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുമായി മാര്‍പാപ്പ ഒക്ടോബര്‍ 9 ന് കൂടിക്കാഴ്ച നടത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.