ഫ്രാന്‍സിസ് മാര്‍പാപ്പയും ജോ ബൈഡനും തമ്മില്‍ ജൂണ്‍ 15 ന് കണ്ടുമുട്ടിയേക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ആദ്യമായി ജൂണ്‍ 15 ന് കണ്ടുമുട്ടിയേക്കും എന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനുമായുള്ള ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായിരിക്കും ഈ കണ്ടുമുട്ടല്‍. ഉച്ചകോടി ജൂണ്‍ 16 നാണ്. എന്നാല്‍ വ്യക്തമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും പറയപ്പെടുന്നു.

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ളതാണ് പ്രസിഡന്റ് ബൈഡന്റെ നിലവിലുള്ള ഷെഡ്യൂള്‍ എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബൈഡന്റെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പാപ്പായും ബൈഡനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു, കണ്ടുമുട്ടലിന് ശേഷം ബൈഡന്‍ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പുതിയ അംബാസിഡറെ നിയമിച്ചേക്കും എന്നും കരുതപ്പെടുന്നു.

യൂറോപ്പിലേക്കുള്ള ബൈഡന്റെ യാത്രാപരിപാടിയില്‍ അന്തര്‍ദ്ദേശീയമായ നിരവധി ഉച്ചകോടികള്‍ ഉള്‍പ്പെടുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.