നയിക്കാന്‍ എനിക്ക് ശക്തി ലഭിക്കുന്നത് പ്രാര്‍ത്ഥനയില്‍ നിന്ന്: ജോ ബൈഡന്‍

വാഷിംങ്ടണ്‍ ഡിസി: കോവിഡ് പകര്‍ച്ചവ്യാധിയുടെയും സാമ്പത്തികപ്രതിസന്ധിയുടെയും കാലത്ത് രാജ്യത്തെ നയിക്കാന്‍ തനിക്ക് ശക്തി ലഭിക്കുന്നതു പ്രാര്‍ത്ഥനയിലൂടെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ആരെയും മതപ്പരിവര്‍ത്തനം നടത്തുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എന്റെ മതം എന്നെ സംബന്ധിച്ച് സുരക്ഷിതമായ സ്ഥലമാണ്. ഞാനൊരിക്കലും വിശുദ്ധ കുര്‍ബാന മുടക്കാറില്ല ഇരുട്ടിലും ഏറ്റവും നല്ലതു വിശ്വാസം കണ്ടെത്തുന്നു. മറ്റുള്ളവര് ധ്യാനിക്കുന്നുണ്ടാവും. എന്നാല്‍ എന്നെസംബന്ധിച്ച് പ്രാര്‍ത്ഥനയാണ് എനിക്ക് പ്രത്യാശ നല്കുന്നത്. അതെന്റെ ജീവിതത്തിന്റെ കേന്ദ്രഭാഗമാണ്.

പീപ്പിള്‍ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കത്തോലിക്കാ പ്രബോധനങ്ങളില്‍ നിന്ന് ബൈഡന്‍ വ്യതിചലിക്കുന്നുവെന്നും അമേരിക്കന്‍ കത്തോലിക്കരെ വിഭജിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ അഭിമുഖം പ്രസക്തമാകുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റാണ് ജോ ബൈഡന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.