വാഷിംങ്ടണ്‍: കത്തോലിക്കാ പ്രസിഡന്റ് ഇലക്ട് ജോ ബൈഡന് ദിവ്യകാരുണ്യം നിഷേധിക്കുന്നത് രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടല്ല അജപാലനപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന് ആര്‍ച്ച് ബിഷപ് ചാള്‍സ് ചാപൂട്ട്. അബോര്ഷന് എന്ന മാരകമായ പാപത്തിന് പിന്തുണ നല്കുന്നതുകൊണ്ടാണ് ബൈഡന് ദിവ്യകാരുണ്യം നിഷേധിക്കുന്നത്.
ഫസ്്റ്റ് തിംങ്സ് എന്ന മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ ഫിലാഡല്‍ഫിയ ആര്‍ച്ച് ബിഷപ്പായ ചാള്‍സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബൈഡന്റെ പൊതുജീവിതം നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹം കത്തോലിക്കാ സഭയുമായി പൂര്‍ണ്ണമായും ഐക്യപ്പെട്ടിട്ടില്ല എന്നാണ്. പൊതു നന്മയ്ക്കുവേണ്ടി അദ്ദേഹം പല കാര്യങ്ങളും ചെയ്യുന്നുണ്ടാവാം. എന്നാല്‍ മില്യന്‍ കണക്കിന് നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന അബോര്ഷന് എന്ന മാരകമായ തിന്മയെ അദ്ദേഹം അനുകൂലിക്കുന്നുവെന്ന കാര്യം മറന്നുപോകരുത്. രാഷ്ട്രീയപരമായ നിലപാടുകളുടെ പേരിലായിരിക്കരുത് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ദിവ്യകാരുണ്യം നിഷേധിക്കരുതെന്നും ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിക്കുന്നു.