60 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയ്ക്ക് രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റ്; അഭിനന്ദനങ്ങളുമായി കത്തോലിക്കാസഭ

വാഷിംങ്ടണ്‍: യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ചുകൊണ്ട് കത്തയച്ചു. പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ട് എഴുതിയ കത്തില്‍ സംവാദത്തിനും പൊതു നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയെയും സ്വാഗതം ചെയ്തു. അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ആര്‍ ബൈഡനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

കത്തോലിക്കരെന്നും അമേരിക്കക്കാരെന്നും നിലയിലുളള ഞങ്ങളുടെ മുന്‍ഗണനകളും ദൗത്യവും വളരെ വ്യക്തമാണ്. ഞങ്ങള്‍ ഇവിടെ യേശുക്രിസ്തുവിനെ അനുഗമിക്കുന്നു. അവിടുത്തെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ ആഗ്രഹിക്കുന്നു, അവിടുത്തെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കത്തോലിക്കരെന്ന നിലയില്‍ സമാധാനസൃഷ്ടാക്കളാകാന്‍ പ്രത്യേക ദൗത്യമുണ്ട് സാഹോദര്യം പ്രോത്സാഹിപ്പിക്കാനും പരസ്പരസഹകരണം സൃഷ്ടിക്കാനും ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് യഥാര്‍ത്ഥ ദേശസ്‌നേഹത്തിന്റെ പുതുചൈതന്യം പ്രസരിപ്പിക്കപ്പെടാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രസ്താവനയില്‍ പറയുന്നു.

ജോണ്‍ എഫ് കെന്നഡിക്ക് ശേഷം അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന രണ്ടാമത്തെ കത്തോലിക്കാ വ്യക്തിത്വമാണ് ബൈഡന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.