നിരവധി ചലച്ചിത്രഗാനങ്ങളിലൂടെ ആസ്വാദകഹൃദയം കീഴടക്കിയ സംഗീതസംവിധായകനാണ് ജോണ്സണ്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ജോണ്സണ് നമ്മെവിട്ടുപിരിഞ്ഞുപോയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തിലേക്കാണ് കൂടുവിട്ട് അകലുന്ന പറവയെ പോലെ എന്ന ഗാനവും കടന്നുവരുന്നത്.
മരണത്തിന് തൊട്ടുമുമ്പ് എന്നോണം ജോണ്സണ് ഈണം നല്കിയ ആറു ക്രിസ്തീയഭക്തിഗാനങ്ങളിലൊന്നാണ് കൂടുവിട്ട് അകലുന്ന പറവയെപോലെ എന്നുള്ളത്. പ്രശസ്ത ഗാനരചയിതാവായ സച്ചിദാനന്ദന് പുഴങ്കര ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എടപ്പാള്‍ വിശ്വമാണ് ഗായകന്.. ക്രൈസ്തവഭക്തിഗാനശാഖയ്ക്ക് അമൂല്യമായ ഒരു ഗാനമായിരിക്കും ഇത്. ഇമ്മാനുവല്‍ ക്രിയേഷന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറങ്ങുന്നത്.