ജോര്‍ദാന്‍: സ്നാപകയോഹന്നാനെ ശിരച്ഛേദം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കണ്ടെത്തി. പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഇവിടം കണ്ടെത്തിയത്. ആധുനിക ജോര്‍ദാനിലാണ് സലോമിയുടെ ഡാന്‍സ് ഫ്ളോര്‍ കണ്ടെത്തിയിരിക്കുന്നത്.
വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 14, മാര്‍ക്കോസ് 6 എന്നീ ഭാഗങ്ങളിലാണ് സ്നാപകയോഹന്നാനെക്കുറിച്ച് പരാമര്‍ശമുള്ളത്. ഹേറോദ് അന്തിപ്പാസ് രാജാവിന്റെ അവിഹിതബന്ധങ്ങളെ അനുകൂലിക്കാതിരിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു സ്നാപകയോഹന്നാന്റെ ശിരച്ഛേദം നടത്തിയത്.