“ദൈവത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞുകിട്ടുന്ന ഒരു നന്മയും എനിക്ക് വേണ്ട”. നടനും സംവിധായകനുമായ ജോണി ആന്റണിയുടെ അഭിമുഖം വൈറലാകുന്നു

ദൈവത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞുകിട്ടുന്ന ഒരു നന്മയും എനിക്ക് വേണ്ട. നടനും സംവിധായകനുമായ ജോണി് ആന്റണിയുടെ വാക്കുകളാണ് ഇത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ ജോണി ആന്റണിയുടെ അഭിമുഖത്തില്‍ നിന്നുള്ള ഈ ഭാഗം വൈറലായി മാറിയിരുന്നു.

ചെറുപ്പം മുതല്‌ക്കേ വിശ്വാസത്തില്‍ വളര്‍ന്നുവന്ന പാരമ്പര്യമായിരുന്നു തന്റേതെന്ന് ഈ വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാം കര്‍ത്താവ് നടത്തും എന്ന മാതാപിതാക്കളുടെ വാക്കുകളാണ് വിശ്വാസജീവിതത്തിന്റെ അടിത്തറയായതെന്നും അദ്ദേഹം അനുസ്മരിക്കുന്നു. മ്ദ്രാസിലൊക്കെ പോയിട്ട സംസാരിക്കാനുണ്ടായിരുന്നത് ദൈവത്തോട് മാത്രമായിരുന്നു.മാതാപിതാക്കന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും മീതെയാണ് ഒടേതമ്പുരാന്റെ സ്ഥാനം. ദൈവത്തോടും മനുഷ്യരോടും നന്ദിയുണ്ടായിരിക്കണമെന്നും ജോണി ആന്റണി പറയുന്നു.

ദൈവത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിട്ടുള്ള ഒരു നന്മയും എനിക്ക് വേണ്ട. ദൈവത്തിന്റെ കൂടെ നിന്നിട്ടുള്ള നന്മ മാത്രം മതി. ആളുകള്‍ അത് എങ്ങനെവേണമെങ്കിലും വ്യാഖ്യാനിച്ചോട്ടെ. എനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല. വൈറലായ വീഡിയോയില്‍പറയുന്നു.

സിഐഡി മൂസയിലൂടെ സ്വതന്ത്രസംവിധായകനായ ജോണി ആന്റണിയെ ഇപ്പോള്‍ ആളുകള്‍ കൂടുതലറിയുന്നത് നടനായിട്ടാണ്. ജോ ആന്റ് ജോ, പാല്‍ത്തൂജാന്‍വര്‍ തുടങ്ങിയ അനേകം സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ നമുക്ക് വലിയൊരുപ്രചോദനമായി മാറട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.